പാലക്കാട് യുവാവിന്റെ മരണം ദുരൂഹം; ഒരാള്‍ കസ്റ്റഡിയില്‍
murder
ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാലക്കാട് നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു. 

ശരീരത്തില്‍ മര്‍ദനത്തിനു സമാനമായ പാടുകള്‍ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട് നോര്‍ത്ത് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. മരിച്ച ആളെ തിരിച്ചു അറിഞ്ഞിട്ടില്ല. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂ എന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു.

Share this story