പാലക്കാട് മാനസികരോഗിയായ യുവാവ് മർദനമേറ്റ് മരിച്ചു
crime

പാലക്കാട്: നഗരത്തിൽ മാനസികരോഗിയായ യുവാവ് മർദനമേറ്റ് മരിച്ചു.പുതുപള്ളി തെരുവ് സ്വദേശിയായ അനസ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ അനസിനെ തിരിച്ചറിഞ്ഞിരുന്നില്ല.

സംഭത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. അനസിനെ മർദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകി. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നാണ് ഫി​റോസിന്റെ മൊഴി.

ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചതാണെന്നും ഫിറോസ് പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.

Share this story