പാലക്കാട് ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

shsjujs


പാലക്കാട് ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ചാണ് അപകടം.ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നു.കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്.  

അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാണ്.

Share this story