പാലക്കാട് നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്‌റ്റഡിയിൽ
Palakkad Narikuthi


പാലക്കാട്: ജില്ലയിലെ നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു. ശരീരത്തിൽ മർദ്ദനത്തിനു സമാനമായ പാടുകൾ കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ കസ്‌റ്റഡിയിലെടുത്തത്.

നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട്‌ നോർത്ത് പോലീസിന്റെ കസ്‌റ്റഡിയിൽ ഉള്ളത്. പോസ്‌റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂ എന്ന് നോർത്ത് പോലീസ് അറിയിച്ചു. അതേസമയം മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Share this story