പാലക്കാട് ഇന്ന് സര്‍വ്വ കക്ഷി യോഗം
police
ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും.

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുക. യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി, എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു. 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. സര്‍വ്വകക്ഷി യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു

Share this story