പി ടി സെവന്‍ വീണ്ടും ജനവാസമേഖലയില്‍, വീടിന്റെ മതില്‍ തകര്‍ത്തു

elephant

പിടി സെവന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി. ധോണിയില്‍ വീടിന്റെ മതില്‍ തകര്‍ത്തു. അ!ര്‍ദ്ധരാത്രി 12 മണിയോടെയാണ് ആനയിറങ്ങിയത്. ഭീതി പരത്തി ഏറെ നേരം ജനവാസമേഖലയില്‍ തുട!ര്‍ന്നു. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടക്കം ആനയെ കാടുകയറ്റി. പിടി സെവനെ പിടിക്കാനുള്ള വയനാട്ടില്‍ നിന്നുള്ള ദൗത്യ സംഘം ഇന്നെത്തും.

വെള്ളി, ശനി ദിവസങ്ങളിലൊന്നില്‍ മയക്കുവെടി വയ്ക്കാനാണ് നിലവിലുള്ള ഒരുക്കം. കൂട് നിര്‍മാണം ഇതിനോടകം പൂര്‍ത്തിയാക്കുകയും, ഫിറ്റ്‌നസ് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിച്ച കുംകികളെ ഉപയോഗിച്ചുള്ള പട്രോളിങ്ങും സ്ഥിരമായി തുടരുന്നുണ്ട്.

Share this story