ജനവാസ മേഖലയിലിറങ്ങുന്ന പി ടി സെവൻ കാട്ടാനയെ പിടിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

google news
pt7

പാലക്കാട് : ജനവാസ മേഖലയിലിറങ്ങുന്ന പി ടി സെവൻ കാട്ടാനയെ പിടിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പിടി കൂടുന്ന കൊമ്പനെ പാർപ്പിക്കാൻ യൂക്കാലി തടി കൊണ്ടുള്ള കൂടും തയ്യാറായി . ഇന്ന് വൈകിട്ട് ട്രയൽ നടത്തും. ആനയെ മയക്കുവെടി വച്ചുകഴിഞ്ഞാൻ അത് ഓടാനുള്ള സാധ്യത ഉള്ളതിനാൽ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും മയക്കുവെടി വയ്ക്കുക. നാളെ തന്നെ മയക്കുവെടി വെടി വയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.അരുൺ സഖറിയ പറഞ്ഞു.

അഞ്ച് ദൗത്യ സംഘങ്ങളായി തിരിച്ചാണ് ദൗത്യം . പാലക്കാട് കൊമ്പൻ ഏഴാമനെ പിടിക്കാനുള്ള ദൗത്യസംഘം വയനാട്ടിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിയതിനു പിന്നാലൊണ് ദൗത്യ സംഘം സജ്ജമായത് . മൂന്നാമത്തെ കുങ്കിയാനയും എത്തിയിട്ടുണ്ട്.ദൗത്യത്തിനായി കൂടുതൽ വനം വകുപ്പ് ജീവനക്കാരെയും ധോണി ക്യാംപിൽ എത്തിച്ചിട്ടുണ്ട്  

Tags