പാലക്കാട് ഇറങ്ങിയ പിടി 7നെ മയക്കുവെടി വെക്കും; ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

google news
bjp

ധോണി സെന്റ് തോമസ് നഗറിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ പിടി സെവണ്‍ കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. കാട്ടാനയെ തളക്കുന്നതിനായി പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ എത്തിച്ചേരും. എന്നാല്‍ കാട്ടാനയെ പിടികൂടാന്‍ വൈകുന്നതിനെതിരെ പ്രതിഷേധിച്ച് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആണ്.തുടര്‍ച്ചയായി ജനവാസ മേഖലകളിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. 

കൂട് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും മയക്കുവെടി വെക്കാന്‍ താമസിക്കുന്നതെന്തു കൊണ്ടെന്നാണെന്നും പ്രധിഷേധക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം. ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ,മുണ്ടൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Tags