പി.​എ​സ്.​സി പ്ല​സ്​ ടു​ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക്ക് മാ​റ്റ​മി​ല്ല
psc
തി​രു​വ​ന​ന്ത​പു​രം: മ​ഴ ദു​ർ​ബ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ആ​ദ്യ​ഘ​ട്ട പ്ല​സ്​ ടു​ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക്ക് മാ​റ്റ​മി​ല്ലെ​ന്ന് പി.​എ​സ്.​സി അ​റി​യി​ച്ചു. എ​ന്നാ​ൽ, ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലും കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ ബു​ധ​നൂ​ർ, ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ടു​മു​ടി നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നീ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മാ​ത്രം പ​രീ​ക്ഷ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്കു​ള്ള പ​രീ​ക്ഷ സെ​പ്​​റ്റം​ബ​ർ 17ന് ​ന​ട​ക്കു​ന്ന മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ന​ട​ത്തു​മെ​ന്നും പി.​എ​സ്.​സി അ​റി​യി​ച്ചു.

Share this story