സെക്രട്ടേറിയറ്റില്‍ വ്യാജ ബോംബ്‌ ഭീഷണി : ഫോണ്‍ ചെയ്തയാള്‍ മനോരോഗിയെന്ന്​ പൊലീസ്​

google news
POLICE

തിരുവനന്തപുരം : സെക്ര​ട്ടേറിയറ്റില്‍ ബോംബ്‌ ഭീഷണി മുഴക്കി ഫോണ്‍ ചെയ്ത മാറനല്ലൂര്‍ സ്വദേശി ബിബിന്‍രാജ്​ മനോരോഗിയെന്ന്‌ പൊലീസ്‌.മുമ്പും പലതവണ ഇയാള്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചിട്ടുണ്ടെന്ന്​ പൊലീസ്‌ പറയുന്നു.ഞായറാഴ്ച രാത്രി പത്തിനാണ്‌ സെക്രട്ടേറിയറ്റില്‍ ബോംബ്​ വെച്ചതായി പൊലീസ്‌ കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സന്ദേശമെത്തിയത്‌. തുടര്‍ന്ന്​ ബോംബ്‌ സ്ക്വാഡ്​ ഉള്‍പ്പെടെ സെക്രട്ടേറിയറ്റ്​ പരിസരത്തും വാഹനങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ്‌ ഫോണ്‍ ചെയ്‌തയാളെ കണ്ടെത്തിയത്‌. വാട്സ്​ആപ്പില്‍ വന്ന സന്ദേശം പൊലീസിനെ അറിയിക്കുക മാത്രമാണ്‌ ചെയ്‌തതെന്നാണ്‌ ബിബിന്‍രാജ്​ നല്‍കിയ മൊഴി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. കഴിഞ്ഞയാഴ്‌ച ആത്മഹത്യാശ്രമം നടത്തിയതിന്​ ചികിത്സയിലായതിനാലാണ്​ ഇതെന്നാണ്​ പൊലീസിന്‍റെ വിശദീകരണം.

Tags