പോക്സോ കേസ്: പ്രതിക്ക് 15 വർഷം കഠിന തടവും ഒന്നരലക്ഷം പിഴയും
djmdjkd

പാ​ല​ക്കാ​ട്​: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​തി​ന്​ പൊ​റ്റ​ശ്ശേ​രി ക​ല്ല​മ​ല മ​ച്ചി​ങ്ങ​ൽ ത​ങ്ക​പ്പ​നെ (50) വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 15 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി സ​ഞ്ജു​വാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2014 മു​ത​ൽ 2017 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​ത്. പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം മൂ​ന്നു​വ​ർ​ഷം അ​ധി​ക ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ തു​ക ഇ​ര​ക്ക് ന​ൽ​കാ​നും വി​ധി​ച്ചു. ശി​ക്ഷ ഒ​ന്നി​ച്ച് അ​ഞ്ചു​വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. 2018ൽ ​മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ടി. ​ശോ​ഭ​ന ഹാ​ജ​റാ​യി.

Share this story