കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി

police jeep

ഇടുക്കി നെടുംകണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് 2 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പൊലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതി വേഗത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛന്‍ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ കെ ബി എന്നിവരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു.

Share this story