മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറുടെ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ : വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ്
arrested

കോഴിക്കോട് : ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറുടെ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. വ്ലോഗറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോക്‌സോ കേസിൽ കോഴിക്കോട് കാക്കൂർ പൊലീസ് യുവാവിനെ അറസ്റ്റ് ‌ചെയ്‌തത്. വിവാഹസമയത്ത് വ്ലോഗറിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കോഴിക്കോട് കാക്കൂർ പൊലീസ് പറഞ്ഞു. വ്ലോഗറുടെ ബന്ധുക്കളെത്തി പ്രതിയെ തിരിച്ചറിഞ്ഞതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയോടെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

മാർച്ച് ഒന്നിനാണ് വ്ലോഗറെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ തുടക്കം മുതലേ ദുരൂഹതകൾ നിലനിന്നിരുന്നു. യുവതിയുടെ മരണത്തിൽ വ്ലോഗർ കൂടിയായ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് ഇരുവരും വിവാഹിതരായത്. വ്ലോഗറുടെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവിലായിരുന്നു.

Share this story