പോക്‌സോ കേസ് ഇരയ്‌ക്കെതിരായ അതിക്രമം ;എഎസ്‌ഐ ടി ജി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

court

വയനാട് അമ്പലവയലില്‍ പോക്‌സോ കേസ് ഇരയ്‌ക്കെതിരെ അതിക്രമം നടത്തിയ കേസില്‍ എ എസ് ഐ ടി ജി ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ടി ജി ബാബുവിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കും.

പോക്‌സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് എഎസ്‌ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

Share this story