മുത്തങ്ങയിൽ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിൽ

pm2

വയനാട് : സുൽത്താൻ ബത്തേരിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിൽ. കാട്ടാനയുടെ ദേഹത്ത് ചെറിയ മുറിവുകളൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. കാട്ടാനയെ മെരുക്കിയെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആന പാപ്പാന്മാരോട് മെരുങ്ങാൻ തന്നെ ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ. 

വർഷങ്ങൾക്ക് മുൻപ് വടക്കനാടിനെ വിറപ്പിച്ച കൊമ്പനെ രണ്ട് മാസം കൂട്ടിലടച്ചാണ് വനം വകുപ്പ് മെരുക്കിയത്. ഇത്രയും കാലം കാട്ടില്‍ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആനയെ പെട്ടെന്ന് കൂട്ടിലടച്ചാല്‍ അത് മനുഷ്യരുമായി ഇണങ്ങാന്‍ കാലമെടുക്കും. ഇത്രയും കാലം കൂട്ടിലിട്ട് ചട്ടം പഠിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മനുഷ്യരെ അക്രമിച്ച ചരിത്രമുള്ള പിഎം 2 പോലുള്ള കാട്ടാനകളെ മെരുക്കുന്നത് ഏറെ ശ്രമകരമായ ദ്രൗത്യമാണ്. 

Share this story