പോപുലർ ഫ്രണ്ട് ഹർത്താൽ, വഴിയേ പോകുന്നവന്റെയെല്ലാം സ്വത്ത് കണ്ടുകെട്ടുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

pk kunhalikutty

കണ്ണൂർ: പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് വഴിയേ പോകുന്നവന്റെയെല്ലാം സ്വത്ത് കണ്ടുകെട്ടുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ലിസ്റ്റ് ആര് തയ്യാറാക്കി? ആരാണ് പൊലീസിന് നൽകിയത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോടതി പറഞ്ഞുവെന്നതുകൊണ്ട് ആരെയെങ്കിലും കിട്ടിയാൽ മതി എന്ന നയമാണ്. അത് മോശമാണ്. പൗരത്വ വിഷയത്തിലെ അതേ രീതിയാണ് ഇവിടെയും നടപ്പാക്കുന്നത്. സ്വത്ത് കണ്ടുകെട്ടിയ ശേഷം നിങ്ങൾ കോടതിയിൽ പോയി തെളിയിക്കൂ എന്നാണ് പറയുന്നത്. പൗരത്വനിയമത്തിലും ഇത് തന്നെയാണ് പറയുന്നത്. പൊലീസ് നടപടിക്കെതിരെ വേണ്ടിവന്നാൽ നിയമപരമായ നീക്കം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share this story