ജന്റർ ന്യുട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുന്നു : പി കെ കുഞ്ഞാലിക്കുട്ടി

google news
kunjalikkutty

ജന്റർ ന്യുട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് മുൻമന്ത്രിയും എം.എൽ.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. അമിത പാശ്ചാത്യവത്കരണം നടപ്പാക്കാനാണ് ശ്രമം. അത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ഇവിടത്തെ സാമൂഹിക സാംസ്കാരിക രീതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ നേരിടുന്ന പ്രതിസന്ധിയാണ് സർക്കാർ പരിഹരിക്കേണ്ടത്. സീറ്റ് വിഷയം ചർച്ച ചെയ്യുകയോ വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുകയോ ചെയ്യാതെ ജന്റർ ന്യുട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ചെയ്യേണ്ടത്. അനാവശ്യ വിവാദത്തേക്കാൾ വിദ്യാഭ്യാസമാണ് പ്രധാനം.

രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനം അനുവദിക്കാത്ത അവസ്ഥയാണ്. കോൺഗ്രസിന്റെ വിഷമസന്ധിയിൽ മുസ്ലീം ലീഗ് ഒപ്പമുണ്ടാകും. നേതാക്കളെ നിരന്തരം കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുണ്ട്. സോണിയാഗാന്ധിയെപ്പോലും അനാവശ്യമായി വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ. കോൺഗ്രസിനെ നശിപ്പിക്കാൻ നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ എല്ലാ പാർട്ടികളും എതിർക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Tags