രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ

google news
നിയമസഭാ തെരഞ്ഞെടുപ്പ്‌ ; പിജെ കുര്യന്‍  തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും,പച്ചക്കൊടി കാട്ടി  സഭാനേതൃത്വം

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. കോണ്‍ഗ്രസ് അധ്യക്ഷസ്‌ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം നില്‍ക്കുന്നതെന്നാണ് ആരോപണം. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്‌ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും മാധ്യമം വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പിജെ കുര്യന്‍ കുറ്റപ്പെടുത്തി. സ്‌ഥിരതയില്ലാത്തതു കൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം ഉപേക്ഷിച്ചത്.

നടുക്കടലില്‍ കാറ്റിനും കോളിനും ഇടയില്‍ ഉള്‍പ്പെട്ട ഒരു കപ്പലിനെ ഏതുതരത്തില്‍ മുന്നോട്ടു കൊണ്ടു പോകണം, അതാണ് കപ്പിത്താന്‍ ചെയ്യേണ്ടത് എന്നിരിക്കെ രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്‌തത്‌. അതുകൊണ്ടു തന്നെയാണ് പിന്നീടുണ്ടായ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടികള്‍ ഉണ്ടായത്. ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടു കൂടി നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണെന്ന് പിജെ കുര്യന്‍ ആരോപിച്ചു.

കൂടിയാലോചനകളില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുകയാണെന്നും, രാഹുല്‍ ഗാന്ധി ഒരു പ്രത്യേക കോക്കസുമായി മാത്രമാണ് ആലോചനകള്‍ നടത്തുന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. മുതിര്‍ന്ന നിരവധി നേതാക്കള്‍ ഉണ്ടെങ്കിലും അവര്‍ക്ക് ആര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ഒരു വേദിയായി കോണ്‍ഗ്രസ് മാറുന്നില്ലെന്നും പിജെ കുര്യന്‍ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Tags