ജോ ജോസഫുമായി ബന്ധമില്ല, ബിജെപിയോട് മാത്രം ബന്ധം , ആവശ്യപ്പെട്ടാല്‍ പ്രചരണത്തിന് എത്തുമെന്ന് പി സി ജോര്‍ജ്
Mon, 9 May 2022

തനിക്ക് ബന്ധമുള്ള ഏക പാര്‍ട്ടി ബിജെപിയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ക്കിടെ മറുപടിയുമായി പി സി ജോര്‍ജ്. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറുകാരനെന്ന നിലയിലാണ് ജോ ജോസഫുമായി ബന്ധമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
ആവശ്യപ്പെട്ടാല്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങും. തനിക്ക് ബന്ധമുള്ള ഏക പാര്‍ട്ടി ബിജെപിയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.