തൃക്കാക്കരയിൽ കെവി തോമസ് ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തും പിസി ചാക്കോ
tv thomas

കൊച്ചി: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ. തൃക്കാക്കരയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കെവി തോമസിന്റെ പിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നില നില്‍ക്കുന്നതിനിടെയാണ് സുപ്രധാന പ്രഖ്യാപനം.

ഒരു രാഷ്‌ട്രീയ മൽസരത്തിന് കോണ്‍ഗ്രസ് തയ്യാറാവാത്ത സാഹചര്യമാണ് നിലവില്‍ തൃക്കാക്കരയിലുള്ളത്. തോമസ് മാഷ് രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നണ് പ്രതീക്ഷയെന്നും ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ നേരത്തെ കെവി തോമസ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Share this story