കേരളാ ഓൺലൈൻ ന്യൂസ് മാനേജിങ് ഡയറക്ടർ കെ.ബിജ്നുവിൻ്റെ പിതാവ് പി.നന്ദനൻ അന്തരിച്ചു
 P Nandanan

തളിപ്പറമ്പ്: ബക്കളം ബസ് സ്റ്റോപ്പിന് സമീപത്തെ പി.നന്ദനൻ(79) അന്തരിച്ചു. കല്യാശേരി വീവേഴ്സ് കോ-ഓപ്പറേറ്റീവ്  സൊസൈറ്റിയിലെ ഡൈയിങ്ങ് മാസ്റ്റർ ആയിരുന്നു. ദീർഘ കാലം ചെന്നൈയിലെ വിവിധ കമ്പനികളിൽ ഡൈയിങ്ങ് മാസ്റ്ററായി ജോലി ചെയ്തിരുന്നു.  ഭാര്യ: ശോഭ. മക്കൾ: കെ.ബിജ്നു(കേരളാ ഓൺലൈൻ ന്യൂസ് മാനേജിങ് ഡയറക്ടർ), കെ.ബിജുല. മരുമക്കൾ: പി.കെ സംഘമിത്ര(പയ്യന്നൂർ), എം.രാഘവൻ(കല്യാശേരി, റിട്ട. ആർമി ക്യാപ്റ്റൻ). 

സഹോദരങ്ങൾ: പി. അശോകൻ (റിട്ട. ബാങ്ക് മാനേജർ, എ.കെ.ജി റോഡ്, പുതിയതെരു), തങ്കം(പുഴാതി), സുധാകരൻ (എ.കെ.ജി റോഡ്, പുതിയതെരു) നാളെ (വെള്ളി) രാവിലെ 7ന് ബക്കളത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം 9.30 ന് പയ്യാമ്പലത്ത് സംസ്ക്കാരം നടത്തും.

Share this story