'പാലക്കാട് വിഭാഗീയത വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്', പി കെ ശശിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

P K Sasi


പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ പി കെ ശശിക്ക് വിമര്‍ശനം. 
ജില്ലയില്‍ വിഭാഗീയത വളര്‍ത്തുന്നതില്‍ പി കെ ശശിയ്ക്ക് മുഖ്യ പങ്കുണ്ടെന്നാണ് വിമര്‍ശനം.
വിഭാഗീയതയെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ അംഗങ്ങളായ ആനാവൂര്‍ നാഗപ്പനും കെ കെ  ജയചന്ദ്രനുമാണ് വിമര്‍ശനം ഉന്നയിച്ചത്. ജില്ലാ നേതൃത്വം മോശമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. കെടിഡിസി ചെയര്‍മാനായിട്ടും പി കെ ശശി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കെടിഡിസി ഓഫീസ് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുന്നുവെന്നും വിമര്‍ശനം.

Share this story