പി ജയചന്ദ്രനും എം ലീലാവതിക്കും സാമൂഹിക നീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരം
jayachandran

ആജീവനാന്ത സംഭാവനയ്ക്കുള്ള സാമൂഹിക നീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരം ഗായകന്‍ പി ജയചന്ദ്രനും നിരൂപക ഡോ. എം ലീലാവതിക്കും. 25,000 രൂപയാണ് പുരസ്‌കാരത്തുക. കണ്ണൂരിനാണ് മികച്ച വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം. പുരസ്‌കാരത്തുക ഒരു ലക്ഷം രൂപയാണ്. ഒക്ടോബര്‍ 1ന് തൃശൂരില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.മികച്ച ബ്ലോക്ക് പഞ്ചായത്ത് തൂണേരിയാണ്. മാണിക്കല്‍(തിരുവനന്തപുരം), വേങ്ങര(മലപ്പുറം), എന്നിവയെ മികച്ച പഞ്ചായത്തുകളായും തെരഞ്ഞെടുത്തു. കൊല്ലം ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റാണ് മികച്ച സര്‍ക്കാരിതര സ്ഥാപനം. കായിക മേഖലയ്ക്കുള്ള സംഭവനകള്‍ക്ക് പി എസ് ജോണ്‍, പി ഇ സുകുമാരന്‍ എന്നിവര്‍ പുരസ്‌കാരത്തിന് (25,000 രൂപ) അര്‍ഹരായി.

കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പുരസ്‌കാരത്തിന് (25,000 രൂപ) ചിത്രകാരന്‍ പി എസ് പുണിഞ്ചത്തായ, നാടകകലാകാരന്‍ മുഹമ്മദ് പേരാമ്പ്ര, പൊറാട്ടു നാടകകലാകാരന്‍ പകന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം ട്രിബ്യൂണലാണ് മികച്ച മെയ്ഡിനന്‍സ് ട്രിബ്യൂണല്‍. കൊല്ലത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനമാണ് മികച്ച വൃദ്ധസദനമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സാമൂഹ്യസേവനത്തിനുള്ള പ്രത്യേക പുരസ്‌കാരത്തിന് സിവി പൗലോസ് അര്‍ഹനായി.

Share this story