യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം ശാശ്വതമായി അവസാനിപ്പിക്കുവാന്‍ നിയമനിര്‍മ്മാണം വേണമെന്ന് യാക്കോബായ സഭ

syro malabar church


യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം ശാശ്വതമായി അവസാനിപ്പിക്കുവാന്‍ നിയമനിര്‍മ്മാണം വേണമെന്ന് യാക്കോബായ സഭ. സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്മാറിയ നടപടി അപലപനീയമാണെന്ന് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.


നടപടി ഓര്‍ത്തഡോക്‌സ് സഭ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മധ്യസ്ഥ ശ്രമങ്ങളോടും അനുകൂല നിലപാടാണ് യാക്കോബായ സഭ എടുത്തിട്ടുള്ളത്.ഓര്‍ത്തഡോക്‌സ് സഭയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും നിയമനിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്നു.ഓര്‍ത്തഡോക്സ് സഭ സമാധാന ശ്രമങ്ങളോടു സഹകരിക്കണമെന്നും ജോസഫ് മോര്‍ ഗ്രീഗോറിയോസ് വ്യക്തമാക്കി.

Share this story