മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
k sudhakaran
സെക്രട്ടേറിയറ്റിലേക്ക് വിവിധ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. കെപിസിസി ആസ്ഥാനമടക്കം സംസ്ഥാന വ്യാപകമായി ഓഫിസുകള്‍ ആക്രമിച്ചതിനെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.

സെക്രട്ടേറിയറ്റിലേക്ക് വിവിധ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇന്ന് മൂന്ന് പരിപാടികളാണ് തലസ്ഥാനത്തുള്ളത്. എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 10 മണിക്ക് ഇഎംഎസ് അക്കാദമിയിലും വൈകിട്ട് 5.00ന് വിജെടി ഹാളിലും പരിപാടികളുണ്ട്. ഇവിടേക്കും പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്നലെ നടന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this story