സഹതാപം മാത്രം, ചെലോല്‍ക്ക് തിരിം, ചെലോല്‍ക്ക് തിരീല'; കെ ടി ജലീലിന് മറുപടിയുമായി പി കെ അബ്ദുറബ്ബ്
അവസാനത്തെ ആര്‍ എസ് എസുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ : പരിഹസിച്ച് അബ്ദുറബ്ബ്
'കയറിക്കിടക്കാന്‍ കൂടു പോലുമില്ലാതെ, അങ്ങാടികളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടിപോലും കടിപിടികൂടുന്ന ചില വളര്‍ത്തുമൃഗങ്ങളുമുണ്ട്...!

ലോക കേരള സഭ ബഹിഷ്‌കരണത്തില്‍ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കെഎം ഷാജിയെ പരോക്ഷമായി ട്രോളിയ കെ ടി ജലീല്‍ എംഎല്‍എക്ക് മറുപടിയുമായി പി കെ അബ്ദുറബ്ബ്.കെ ടി ജലീലിന് അതേ ഭാഷയില്‍ മറുപടി നല്‍കികൊണ്ടാണ് അബ്ദുറബ്ബ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.'കയറിക്കിടക്കാന്‍ കൂടു പോലുമില്ലാതെ, അങ്ങാടികളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടിപോലും കടിപിടികൂടുന്ന ചില വളര്‍ത്തുമൃഗങ്ങളുമുണ്ട്...! അവയെയോര്‍ത്ത് സഹതാപം മാത്രം. ചെലോല്‍ക്ക് തിരിം, ചെലോല്‍ക്ക് തിരീല.' എന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ത്ഥം. അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല' എന്നായിരുന്നു കെ ടി ജലീലിന്റെ പരിഹാസ രൂപേണയുള്ള കുറിപ്പ്.

Share this story