മുന്നില്‍ ഇനി സിപിഎം മാത്രം; അംഗത്വ ക്യാംപെയിന്‍ കണക്കുകളുമായി സാബു എം ജേക്കബ്

sabu m jacob

കേരളത്തിലെ രണ്ടാമത്തെ പാര്‍ട്ടിയായി ടി20 മാറിയെന്ന് ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. 42 ദിവസം മുമ്പ് തുടങ്ങിയ അംഗത്വ ക്യാംപെയിനിലൂടെയാണ് കോണ്‍ഗ്രസിനെ മറികടന്ന് പ്രവര്‍ത്തകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസിന് അഞ്ച് ലക്ഷം മെമ്പര്‍ഷിപ്പേ കേരളത്തിലുള്ളൂ, ഞങ്ങള്‍ ഇതുവരെ ഏഴ് ലക്ഷം അംഗത്വം നേടിക്കഴിഞ്ഞു. ഇനി മറികടക്കാന്‍ സിപിഎം മാത്രമെ മുന്നിലുള്ളൂവെന്നും സാബു ജേക്കബ് പറഞ്ഞു.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ് തലം തൊട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ടി20. മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്ന ജനങ്ങളാണ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. എല്‍ഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി തെരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ ടി20ക്കൊപ്പം ചേര്‍ന്നെന്നും അദേഹം അവകാശപ്പെട്ടു.

Share this story