ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

arrest1

വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ സംഘത്തിലുണ്ടായിരുന്ന നാലാമനാണ് അറസ്റ്റിലായിരിക്കുന്നത് .ദിവസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
സംഭവത്തില്‍ നെടുവാ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തില്‍ ഇനിയുമൊരാള്‍ കൂടിയുണ്ട്.

Share this story