ഓണം ബമ്പര്‍ ; ഭാഗ്യശാലിയെ നാളെ അറിയാം
 thiruvonam bumber 2022

ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ് വില്‍പന. അച്ചടിച്ച അറുപത്തി ഏഴര ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ നാളെ അറിയാം.

500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകള്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങി. അവസാന മണിക്കൂറുകളില്‍ വന്‍ തിരക്കാണ് ലോട്ടറി കടകളില്‍ കാണുന്നത്. 

Share this story