പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അശ്ലീല വീഡിയോ ചാറ്റ് : കട്ട പണിക്കാരനായ ഡ്രൈവർക്ക് എട്ടിന്റെ പണി

google news
abijith payyannur

പയ്യന്നൂർ : പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ .കാസർകോട് കുന്നുംകൈ സ്വദേശി  അഭിജിത്തിനെ (24) യാണ്  പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്  .

അച്ഛനും അമ്മയും വേർപിരിഞ്ഞു കഴിയുന്നതിനാൽ അമ്മാവന്റെ കൂടെ താമസിക്കുന്ന കുട്ടിയുടെ റൂമിൽ നിന്നും രാത്രി 11 മണിക്ക് ശേഷം ആരോടോ സംസാരിക്കുന്നത് കേട്ട അമ്മാവൻ ബലമായി ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് . വിവരം അറിഞ്ഞ് പ്രതി ഫോൺ നമ്പർ  മാറ്റി  മറ്റ് ഇരകളെ വലയിൽ വീഴ്ത്തുമ്പോൾ ആണ് പയ്യന്നൂർ പോലീസിന്റെ വലയിലായത് .

പ്രതിയുടെ ഫോൺ പോലീസ് പരിശോധിച്ചപ്പോൾ  യുവാവ് നിരവധി പെൺകുട്ടികളുമായി വിഡിയോ ചാറ്റ് ചെയ്യുകയും ആയതിന്റെ സ്ക്രീൻ റെക്കോർഡ് ചെയ്തതായും കണ്ടെത്തി .

പയ്യന്നൂർ അഡീഷണൽ എസ്ഐ കെ വി മുരളി ,എ എസ് ഐ അബ്ദുൽ റൗഫ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു മോഹൻ ,കൺട്രോൾ റൂം ഡ്രൈവർ സിപിഒ വിശ്വനാഥൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു .

royal

 

Tags