ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്ത്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
iftar
മലപ്പുറം :ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി.ഷറഫിയ്യയിലെ ദാന  ഇന്റർനാഷണൽ കാർഗോ കോമ്പൗണ്ടിൽ വെച്ചായിരുന്നു ഇഫ്താർ സംഗമം.

മലപ്പുറം :ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി.ഷറഫിയ്യയിലെ ദാന  ഇന്റർനാഷണൽ കാർഗോ കോമ്പൗണ്ടിൽ വെച്ചായിരുന്നു ഇഫ്താർ സംഗമം. ഇഫ്താർ സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു.അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ്  ആലുങ്ങൽ ഇഫ്‌താർ സംഗമം ഉദ്ഘാടനം ചെയ്തു.

iftar sangamam

പുണ്യറമദാനിലെ വൃതാനുഷ്ഠത്തിലൂടെ കൈവരിക്കുന്ന വിശുദ്ദിയും  സമൃദ്ധിയുടെ പ്രതീകമായ വിഷുവും പ്രത്യാശയുടെ ഈസ്റ്ററും മാനവരാശിക്ക് നൽകുന്ന സന്ദേശം മഹത്തരമാണെന്നും മതസൗഹാർദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാൻ സാമൂഹ്യ സംഘടനകൾ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഒ ഐ സി സി നേതാവ് അബ്ദുൽമജീദ് നഹ, നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, കെ എം സി സി നേതാക്കളായ സീതി കൊളക്കാടൻ, നാസർ വെളിയംകോട്, അൽഗാംദി ട്രേഡിങ്ങ് കമ്പനി ജനറൽ മാനേജർ ഫർഷാദ് കാരി എന്നിവർ സംസാരിച്ചു.

malappuram


ഒ ഐ സി സി മലപ്പുറം  മുനിസിപ്പൽ കമ്മിറ്റിയുടെ 'സാന്ത്വനം 2022' പദ്ധതിയുടെ ഭാഗമായുള്ള തയ്യൽ മെഷീൻ വിതരണത്തിന്റെ ഉദ്ഘാടനം ഉണ്ണീൻ പുലാക്കൽ  യു എം ഹുസൈന് കൈമാറി നിർവഹിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒ ഐ സി സി നേതാവ് ഒ എം നാസറിനുള്ള ഉപഹാരം  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് ഹക്കീം പാറക്കൽ നൽകി.ഹുസൈൻ ചുള്ളിയോട്, മുസ്തഫ പെരുവള്ളൂർ, അലവി ഹാജി കാരിമുക്ക്, ഇബ്രാഹിം പേങ്ങാടൻ, കുഞ്ഞിമുഹമ്മദ്  കൊടശ്ശേരി, അഷ്‌റഫ് അഞ്ചാലൻ, ആസാദ് പോരൂർ, സാഹിർ വാഴയിൽ, അസ്‌കർ കാളികാവ്, ഉമ്മർ മങ്കട, മുജീബ് പാക്കട, അബ്ദുറഹ്മാൻ വേങ്ങര, റഫീഖ് കാവുങ്ങൽ, ഫിറോസ് കന്നങ്ങാടൻ, നൗഷാദ് ചാലിയാർ, റഹീം  മേക്കമണ്ണിൽ, ഇസ്മായിൽ കൂരിപ്പൊയിൽ, അഷ്‌ഫാഖ്‌ പുള്ളാട്ട് എന്നിവർ നേതൃത്വം നൽകി. സി എം അഹമ്മദ് സ്വാഗതവും ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
 

Share this story