വ്യാജ നഴ്സിങ് റിക്രൂട്ട്മെന്റ് : ദേശാഭിമാനി പ്രാദേശിക ലേഖകനും സിപിഐഎം പ്രവർത്തകനുമായ മുഹമ്മദ് സലീമിനെതിരെ കേസ്
saleem

കൊച്ചി : നോർത്ത് പറവൂരിൽ Sign Tours  & Travels എന്ന സ്ഥാപനത്തിന്റെ മറവിൽ വ്യാജ റിക്രൂട്ടിം​ഗ് നടത്തുന്നെന്ന പരാതിയെ തുടർന്ന് അലങ്ങാട് സിപിഐഎം പ്രവർത്തകനും ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനുമായ  മുഹമ്മദ് സലീം എ.എ എന്ന വ്യക്തിക്കെതിരെ കേസെടുത്ത് പറവൂർ പോലീസ്. 

ഇയാൾ നിരവധിയാളുകളെ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തിയിട്ടുണ്ട്. ആലുവ അങ്കമാലി ഭാ​ഗങ്ങളിൽ ഇയാൾക്കെതിരെ പലതരം കേസുകളും നിലവിലുണ്ട്

വ്യാജ നഴ്സിങ് റിക്രൂട്ട്മീന്റ് തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ ആലുവ ക്രൈം ഡിപ്പാർട്ട്മെന്റിൽ മാത്രം  ഏകദേശം പതിനഞ്ചോളം കേസുകളുണ്ട്. പറവൂർ, ആലുവ വെസ്റ്റ് (ആലങ്ങാട്) പോലീസ് സ്റ്റേഷനുകളിലായി നഴ്സിംഗ്റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് അടക്കം നിരവധി കേസുകളുണ്ട്. മുഹമ്മദ് സലീമിനെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ആലുവ റൂറൽ എസ്.പിയുടെ കീഴിലും നിരവധി പരാതികളും നിലവിലുണ്ട്

നേരത്തെ പ്രതിയും കുടുംബവും ജമാ-അത്ത് ഇസ്‌ലാമിയുടെ സജീവ  പ്രവർത്തകരായിരുന്നു. 5 വർഷക്കാലമായി ഇയാൾ സി.പി.എം ന്റെ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമാണ്. എതിരാളികളെ ഏത് രീതിയിലും നശിപ്പിക്കുന്ന സ്വഭാവക്കാരനാണ് മുഹമ്മദ് സലീം. ആലുവ ക്രൈം ഡിപ്പാർട്മെന്റ് ഇൽ മാത്രം 15 ഓളം കേസ് ഉള്ളയാളാണ് ദേശഭിമാനി ലേഖകനും, ആലങ്ങാട് സിപിഐഎം പ്രവർത്തകനുമായ നഴ്സിങ് റിക്രൂട്ട്മീന്റ് തട്ടിപ്പ് കേസുകളിലെ പ്രതി.

Share this story