എന്‍ഐഎ റെയ്ഡില്‍ രാഷ്ട്രീയമില്ല; നടത്തുന്നത് നിയമപരമായ കാര്യങ്ങള്‍: എം.ടി.രമേശ്
m t ramesh

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിളില്‍ നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്നും റെയ്ഡില്‍ രാഷ്ട്രീയമില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത് രാജ്യത്തെ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുന്നതാണെന്നും എം.ടി.രമേശ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ ആലുവയില്‍ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കരുടെ ചിത്രം വയ്ക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസുകാര്‍ സവര്‍ക്കറുടെ സ്മരണയ്ക്കായി ഇന്ദിരാഗാന്ധി സ്റ്റാമ്പ് ഇറക്കിയിട്ടുണ്ടെന്ന കാര്യം മറക്കരുത്. മഹാത്മാഗാന്ധിയും നെഹ്‌റുവും സവര്‍ക്കരെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

Share this story