'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ല', കൂടുതല്‍ ഇഷ്ടം എംഎല്‍എയായുള്ള സേവനം ; ടി എന്‍ പ്രതാപന്‍

google news
70ാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും ; ടി എന്‍ പ്രതാപന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ടിഎന്‍ പ്രതാപന്‍ എംപി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും പ്രതാപന്‍ പറഞ്ഞു.
എംപിയായി പ്രവര്‍ത്തിച്ച കാലത്തേക്കാള്‍ എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് കൂടുതല്‍ ജനങ്ങളെ സേവിക്കാനായത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്നെ മത്സരസ്ഥാനത്ത് നിന്നും മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ നല്ല പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാന്‍ഡായതിനാല്‍ പറയുന്നില്ല, അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിന് കൃത്യമായ മറുപടിയും പ്രതാപന്‍ നല്‍കി. ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണ്. സാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്ക സ്ഥിതിയുണ്ടാകരുത്.  കോണ്‍ഗ്രസ് ഏതെങ്കിലും മതത്തിന്റെ സമുദായത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന പാര്‍ട്ടിയല്ല. മതസാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുതെന്നും പ്രതാപന്‍ എന്‍എസ്എസിന് മറുപടിയായി പറഞ്ഞു. 

Tags