'വിഴിഞ്ഞം സമരത്തില്‍ പ്രദേശവാസികളില്ല, അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നു'; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
VIZHINJAM

വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രദേശവാസികള്‍ക്ക് പദ്ധതി നടപ്പാക്കണം എന്നാണ് ആഗ്രഹം. സമരത്തില്‍ പ്രദേശവാസികളില്ല. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി ദുബായില്‍ പറഞ്ഞു

അതേസമയം വിഴിഞ്ഞം സമരക്കാരുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി വീണ്ടു ചര്‍ച്ച നടത്തും. 11 മണിക്കാണ് ചര്‍ച്ച. മന്ത്രിമാരായ കെ രാജന്‍, വി അബ്ദുറഹ്മാന്‍, ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.സമരക്കാരുമായി ഇത് നാലാം വട്ടമാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ചനടത്തുന്നത്.

Share this story