അയല്‍വാസിയുടെ വീട്ടിലേക്ക് സിസിടിവി ക്യാമറകള്‍ വേണ്ട'; സുരക്ഷയുടെ പേരില്‍ എത്തിനോക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി

google news
court

സുരക്ഷയുടെ പേരില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസിയുടെ കാര്യങ്ങളില്‍ ഇനി അനാവശ്യമായി ഇടപ്പെടാന്‍ അനുവദിക്കരുതെന്ന് ഹൈകോടതി. സിസിടിവി വെക്കുന്ന കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരുമായി കൂടിയാലോചിച്ച് മാര്‍ഗനിര്‍ദേശമിറക്കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ അറിയിച്ചു. എറണാകുളം ചേരനെല്ലൂര്‍ സ്വദേശിനിയായ ആഗ്‌നസ് മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. അയല്‍വാസി സ്ഥാപിച്ച സിസിടിവി ക്യാമറ ഫോക്കസ് ചെയ്യുന്നത് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധമാണ് അയല്‍വാസി ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും ആഗ്‌നസ് പര്‍ജിയില്‍ പറഞ്ഞു.

തന്റെ വീടിനു സമീപത്തായി സ്ഥാപിച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു പരാതിക്കാരി ചൂണ്ടിക്കാട്ടിയത്. സിസിടിവിയുടെ കാര്യത്തില്‍ മാര്‍?ഗനിര്‍ദേശം അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെ ഇതിനായുളള നിര്‍ദേശങ്ങള്‍ നല്‍കാനായി സ്വമേധയാ കക്ഷിചേര്‍ത്തിട്ടുണ്ട്.

Tags