ന്യൂമാഹി ഇടയിൽ പിടികയിൽ ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു

New Mahi RSS worker hacked

തലശേരി: ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടയിൽ പിടികയിൽ വെച്ച് ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. ബസ് ഡ്രൈവറായ യശ്വന്തിനാണ് വെട്ടേറ്റത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. വടക്കുമ്പാട് കുളി ബസാർ സ്വദേശിയാണ് യശ്വന്ത്. 

കൈക്കും കാലിനും ദേഹത്തും വെട്ടേറ്റ യുവാവിനെ ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ന്യൂമാഹി പൊലിസ് കേസെടുത്തു. സംഭവത്തെ തുടർന്ന് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തലശേരി എ.സി.പി. നിഥിൻ രാജ് സംഭവ സ്ഥലം സന്ദർശിച്ചു.

Share this story