ന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടുന്നത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ; ശശി തരൂര്‍

shashi tharoor

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ന്യൂനപക്ഷ താത്പര്യങ്ങള്‍ രാജ്യത്ത് അവഗണിക്കപ്പെടുന്നതാണെന്ന് ശശി തരൂര്‍ എംപി. ഭരിക്കുന്ന കക്ഷിക്ക് ഒരൊറ്റ മുസ്ലീം ജനപ്രതിനിധിയും ഇല്ല എന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ന്യൂനപക്ഷത്തെ ഈ രാജ്യത്തിന് ആവശ്യമില്ലെന്ന് ബിജെപി പറയാതെ പറയുകയാണ് ഈ നടപടിയിലൂടെ. ഇത് ഭരണഘടനയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ശശി തരൂര്‍ പറഞ്ഞു.

Share this story