നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട : പിടിച്ചെടുത്തത് ആ​റു കി​ലോ സ്വ​ര്‍​ണം

cc

കൊച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ആ​റു കി​ലോ സ്വ​ര്‍​ണം ആണ് ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടിയത്. മാ​ലി​യി​ല്‍ നി​ന്നു​മെ​ത്തി​യ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ നി​ന്നുമാണ് സ്വർണം പിടിച്ചെടുത്തത്.വി​മാ​ന​ത്തി​ന്‍റെ ഉ​ള്ളി​ല്‍ വ​ച്ചു​ത​ന്നെ​യാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.അതേസമയം, അ​ടു​ത്തി​ടെ നെ​ടു​മ്പാ​ശേ​രി​യില്‍ നി​ന്നും പി​ടി​കൂ​ടി​യ ഏ​റ്റ​വും വ​ലി​യ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്താ​ണി​ത്.
 

Share this story