സംവിധായിക നയന സൂര്യന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു
Tue, 10 Jan 2023

തിരുവനന്തപുരം : സംവിധായിക നയന സൂര്യന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് നയനയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം ശരിയായ രീതിയിൽ നീങ്ങിയില്ലെങ്കിൽ കേസ് സിബിഐക്ക് വിടണം എന്നും കുടുംബം ആവശ്യപ്പെട്ടു .അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും നിലവിൽ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരെന്നും കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു. ശരിയായ രീതിയിലുള്ള അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.