സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി

nayana surya

തിരുവനന്തപുരം : സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി. നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. അയൽവാസികളിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞു.നയന കിടന്നിരുന്ന മുറിയിൽ പുറത്ത് നിന്ന് ആളെത്താനുള്ള സാധ്യതയടക്കം ക്രൈംബ്രാ‍ഞ്ച് പരിശോധിച്ചു. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്. നേരത്തെ മ്യൂസിയം പൊലീസിൽ നിന്നുള്ള രേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.

Share this story