രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍നിന്ന് കണ്ടെത്തിയ ചിലന്തിക്ക് മലയാളി ഗവേഷകന്റെ പേര്

google news
spider

ഇരിങ്ങാലക്കുട: രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ഗവേഷകന്റെ പേര്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. എ വി സുധികുമാറിന്റെ പേര് ചേര്‍ത്താണ് 'സ്യൂഡോമോഗ്രിസ് സുധി' എന്ന പേര് നല്‍കിയിരിക്കുന്നത്.

ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മാഞ്ചസ്റ്റര്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകരായ ഡോ. ദിമിത്രി ലുഗനോവിന്റെ നേതൃത്വത്തില്‍ ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ് ബാലകൃഷ്ണ ത്രിപാഠിയും ആശിഷ്‌കുമാര്‍ ജന്‍ഗിദും നടത്തിയ പഠനത്തിലാണ് പുതിയ ചിലന്തിയെ കണ്ടെത്തിയത്.

ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന ഈ ചിലന്തിയുടെ നീളം നാല് മില്ലിമീറ്റര്‍ മാത്രമാണ്. കടുംതവിട്ടുനിറത്തിലുള്ള ആണ്‍ചിലന്തിയുടെ ശിരസ്സില്‍ ചെറിയ വെളുത്ത രോമങ്ങള്‍ കാണാം. പെണ്‍ചിലന്തിയുടെ മഞ്ഞനിറത്തിലുള്ള തലയില്‍ കറുത്ത കണ്ണുകള്‍ കാണാം.

Tags