എന്‍ഐഎ റെയ്ഡ് തുടരുന്നു ; പോപുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍
nia

എസ്ഡിപിഐ മുന്‍ സംസ്ഥാന നേതാവും നിലവില്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവുമായ യഹിയ തങ്ങളെ പെരുമ്പിലാവ് നടത്തിയ റെയ്ഡിന് ശേഷം എന്‍ഐഎ കസ്റ്റഡിയിലെടുത്തു, നേരത്തെ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ വിളിയുമായി ബന്ധപ്പെട്ട് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

റെയ്ഡില്‍ പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ പറയുന്നു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Share this story