പോപ്പുലര്‍ ഫ്രണ്ടിനെതിരെ താലിബാന്‍ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എന്‍ഐഎ

google news
popular front

പോപ്പുലര്‍ ഫ്രണ്ടിനെതിരെ താലിബാന്‍ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എന്‍ ഐ എ.  മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തില്‍ എത്തിച്ച് പരിശീലനം നടത്തിയെന്നും എന്‍ ഐ എ ആരോപിക്കുന്നുണ്ട് . കൊല്‍ക്കത്തയില്‍ നിന്ന് കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തെന്ന് എന്‍ ഐ എ വ്യക്തമാക്കി . കൂടുതല്‍ പേരെ അറസ്റ്റു ചെയ്യും . അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും ദില്ലി എന്‍ ഐ ഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു. എന്‍ഐഎ ഡിജിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. 
കൊലപാതകങ്ങളില്‍ പിഎഫ്‌ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കും. അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചു. 
ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുള്ള നിര്‍ദ്ദേശം അതില്‍ ഉള്‍പ്പെടുത്തും . ഇന്നലെയാണ് രാജ്യ വ്യാപകമായി എന്‍ ഐ എയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്താകെയുള്ള ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുക്കയും ദേശീയ സംസ്ഥാന നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.

Tags