മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം

shnjkl;

കൊച്ചി : മൂവാറ്റുപുഴയില്‍  കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാർത്ഥികളാണ് മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ അപകടത്തില്‍പ്പെട്ടത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story