റെന്റ് എ കാര്‍ ബിസിനസുമായി ബന്ധപ്പെട്ട് കൊലപാതകം: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്
arrest
റെന്റ് എ കാര്‍ ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകശ്രമത്തിലേക്ക് എത്തുകയായിരുന്നു.

കൊലപാതകശ്രമക്കേസിലെ പ്രതികളെ ചങ്ങനാശ്ശേരി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. റെന്റ് എ കാര്‍ ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകശ്രമത്തിലേക്ക് എത്തുകയായിരുന്നു.

ആറംഗ സംഘമാണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. ഫാത്തിമാപുരം പാറേല്‍ കോളനി സ്വദേശി സിജോ സെബാസ്റ്റ്യന്‍. അജേഷ് പി. ദാമോദരന്‍, സച്ചു കുശന്‍, ബെസ്റ്റിന്‍ ജോളിച്ചന്‍, തൃക്കൊടിത്താനം സ്വദേശി നിധിന്‍ ജോസഫ് ആലുംമൂടന്‍, കറുകച്ചാല്‍ സ്വദേശി ജയിത്ത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം സ്വദേശിയായ മുഹമ്മദ് അഫ്‌സലിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആറംഗ സംഘത്തെ പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍.

Share this story