മൂന്നാറില്‍ കനത്ത മഴ : വട്ടവടയില്‍ ഭൂമി വിണ്ടു താണു
vattavada


തൊടുപുഴ : മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകൻ അയ്യപ്പന്റെ കൃഷി ഭൂമിയിൽ 10 അടിയോളം ഭൂമി വിണ്ടു താണു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ മറ്റ് മേഖലകളിൽ മഴയില്ല. ഇവിടങ്ങളിൽ ആശങ്കയകലുന്നുണ്ട്. 7 സ്ഥലങ്ങളിലായി 128 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു.

അതേസമയം, ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ അണക്കെട്ടിന്റെ 7 ഷട്ടറുകളും തുറന്നു. മുല്ലപ്പെരിയാർ ജലം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്നാട് കുറച്ചു. മുല്ലപ്പെരിയാർ ജലനിരപ്പ് 134.85 അടിയിലെത്തി നിൽക്കുകയാണ്. 137 അടിയിൽ ജലനിരപ്പ് എത്തിയാല്‍ ആദ്യ മുന്നറിയിപ്പ് നൽകും.

Share this story