അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

suicide

അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് ഭര്‍ത്താവ് ചന്ദ്രന്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ സുഹൃത്ത് വീട്ടില്‍ ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.

ടൂറിസ്റ്റ് ബസില്‍ ജോലി ചെയ്ത് വരുന്ന ചന്ദ്രന്‍ ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനകത്ത് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Share this story