ഇടുക്കിയില്‍ ശക്തമായ മഴ : മൂലമറ്റം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി
Thu, 4 Aug 2022

തൊടുപുഴ : ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. മൂലമറ്റം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. കല്ലാറിനു സമീപം ദേശീയപാതയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം ചാക്കോച്ചി വളവില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം ഒരു വരിയാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.40 അടിയിലേക്ക് എത്തി. ഇടുക്കി അണക്കെട്ടില്‍ 2376.82 അടിയാണ് ജലനിരപ്പ്. കട്ടപ്പന ഏലപ്പാറ റൂട്ടില്‍ കരിന്തരുവി സ്‌കൂളിനു സമീപം മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.