കൊല്ലത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
drowned

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

കൊല്ലം ചവറ ഐ.ആര്‍.ഇക്ക് സമീപം കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. പന്മന സ്വദേശികളായ വിനീഷ്, ജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഇവര്‍ക്കൊപ്പം മറ്റ് 3 വിദ്യാര്‍ത്ഥികള്‍ കൂടി ഉണ്ടായിരുന്നു. കടല്‍ പ്രക്ഷുബ്ദമായിരുന്നെന്നും അപ്രതീക്ഷിതമായെത്തിയ കടല്‍ച്ചുഴിയില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടുകയായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Share this story